Monday, 16 April 2018

കരൾ അർബുദ ബാധിതർക്ക് പ്രതീക്ഷയുടെ കിരണമായി Drദീപക് വർമ്മ

മനുഷ്യ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട  അവയവങ്ങളിലൊന്നാണ് കരൾ.  കരളിനെ ബാധിക്കുന്ന രോഗങ്ങൾ ഒട്ടേറെയുണ്ട് , അതിലേറ്റവും സങ്കീര്ണമായത്  അർബുദം തന്നെയാണ് . ഇന്നത്തെ കണക്കെടുത്തു നോക്കുകയാണെങ്കിൽ ലക്ഷത്തിൽ ഏഴുപേരെങ്കിലും കരളിനെ ബാധിക്കുന്ന അർബുദം ഉള്ളവരാണ്. പുരുഷന്മാരിലാണ് ഇതു കൂടുതലായി ബാധിക്കുന്നത്. ഹെപ്പറ്റൈറ്റിസ് ബി അണുബാധ , ഹെപ്പറ്റൈറ്റിസ്  സി  അണുബാധ , സിറോസിസ്  എന്നിവയുടെ നിരക്ക്  കൂടിയതാണ് ഇതിന്റെ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് . ഇതിൽ തന്നെ അറുപതു മുതൽ തൊണ്ണൂറു ശതമാനത്തിനും കാരണമായി കണ്ടുവരുന്നത് ഹെപ്പറ്റൈറ്റിസ് ബി ആണ്. ഇന്ത്യയിൽ നാലു ശതമാനത്തോളം ആളുകൾ ഹെപ്പറ്റൈറ്റിസ് ബി അണുബാധയുള്ളവരാണ് .

Cancer Treatment in Ernakulam

ഹെപ്പറ്റൈറ്റിസ് ബി പകരുന്നത് രക്തത്തിലൂടെയും മറ്റു ശരീര ദ്രവങ്ങളിലൂടെയുമാണ് . അമ്മയിൽ നിന്നു കുഞ്ഞിലേക്കും ഈ അണുബാധ എത്തിച്ചേരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയും ഇത് പകരുന്നു. വൃത്തിഹീനമായ ചുറ്റുപാടുകളിൽ ജീവിക്കുന്നവർക്ക് ഇതു വരുവാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ കരളിന്റെ അർബുദത്തിലേക്കു  നയിക്കുന്ന മറ്റൊരു ഘടകമാണ് കരൾ സിറോസിസ് . ഒരുതവണ സിറോസിസ് വന്നാൽ പിന്നീട് ഓരോ ആറു മാസം കൂടുമ്പോഴും ടെസ്റ്റുകൾ നടത്തി  അത് അര്ബുദത്തിലേക്കു മാറുന്നില്ല എന്നു ഉറപ്പു വരുത്തേണ്ടതു അത്യാവശ്യമാണ് .

കരൾ അർബുദം  രണ്ടു തരത്തിലുണ്ട് . അവയാണ് :
1. കരളിൽ തന്നെ ഉൽഭവിക്കുന്ന അർബുദമാണ് ആദ്യത്തേത്. ഇത് പ്രാഥമിക കരൾ അർബുദം എന്നറിയപ്പെടുന്നു.
2. മറ്റു അവയവങ്ങളിൽ ഉൽഭവിച്ചു കരളിലേക്കു എത്തിച്ചേരുന്ന അർബുദമാണ് രണ്ടാമത്തേത് .

കരളിലെ അർബുദം പലപ്പോഴും തുടക്കത്തിൽ കണ്ടുപിടിക്കാൻ കഴിയാതെ പോകുന്നു. ഇതിന്റെ കാരണം , മറ്റു രോഗങ്ങൾക്കുണ്ടാകുന്ന പോലെയുള്ള ലക്ഷണങ്ങൾ ഈ രോഗത്തിനു ഉണ്ടാകുന്നില്ല എന്നുള്ളത് തന്നെയാണ്. രോഗലക്ഷണങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങുന്നതു മിക്കപ്പോഴും രോഗത്തിന്റെ അവസാനഘട്ടത്തിലായിരിക്കും. ക്ഷീണം, വിശപ്പില്ലായ്മ, പനി, ചൊറിച്ചൽ, കരളിന്റെ ഭാഗത്തു ചെറിയ വേദന, കണ്ണിൽ നേരിയ മഞ്ഞ നിറം, മനം മറിയൽ എന്നിവയാണ് തുടക്കത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ. എന്നാൽ ഇവയൊന്നും കരളിലെ അർബുദത്തിന്റെ മാത്രം ലക്ഷണങ്ങളല്ല.

liver cancer treatment in kochi

കരൾ അർബുദ ചികിത്സാ മാർഗ്ഗങ്ങൾ (Liver cancer treatment):

കരൾ പൂർണ്ണമായോ രോഗബാധിതമായ പ്രദേശം മാത്രമായോ മുറിച്ചുമാറ്റലാണ് ഇന്ന് ലഭ്യമായതിൽ ഏറ്റവും നല്ല കരൾ അർബുദത്തിന്റെ ചികിത്സ. ട്യൂമറിന്റെ എണ്ണവും വലുപ്പവും അനുസരിച്ചാണ് കരൾ മാറ്റിവക്കൽ ശസ്ത്രക്രിയ ആവശ്യമാണോ എന്ന് തീരുമാനിക്കുന്നത്. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്ക്  വിധേയരാവാൻ കഴിയാത്തവർക് വേണ്ടിയുള്ള ചികിത്സാരീതികളാണ്  ട്രാൻസ് - ആർട്ടീരിയൽ റേഡിയോഇമോബിലൈസഷൻൻ (TARE), ട്രാൻസ് ആർട്ടീരിയൽ കീമോഇമോബിലൈസഷൻ (TACE), റേഡിയോ ഫ്രേക്യുഎൻസി അബ്ലേഷൻ (Radio frequency ablation), മൈക്രോവേവ് അബ്ലേഷൻ (Microwave ablation) തുടങ്ങിയവ.

കരൾ ശസ്ത്രക്രിയ (Liver surgery in Kerala) ഒരു സങ്കീർണമായ പ്രവർത്തനമാണ്. ഇതിനു വിദഗ്ധ ഡോക്ടറുടെ സേവനം ആവശ്യമാണ്. Dr. ദീപക് വർമ്മ കരൾ ശസ്ത്രക്രിയയിൽ പ്രശസ്തനായ ഡോക്ടറാണ്. ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ സീനിയർ ഡോക്ടറാണ് ഇദ്ദേഹം. രോഗികൾക്കു ലോകനിലവാരത്തിലുള്ള സംരക്ഷണം നൽകുന്ന ആശുപത്രിയാണ് ആസ്റ്റർ മെഡിസിറ്റി. സങ്കീർണ്ണമായ  കരൾ രോഗികൾക്കു സമഗ്രമായ ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ നവീന ഉപകരണങ്ങളും ഈ ആശുപത്രിയിലുണ്ട്.

http://www.gastrosurgeoncochin.com/contact-us.html

Mail Us @ gastrosurgeoncochin@gmail.com
Visit Us @ gastrosurgeoncochin.com

Tuesday, 19 September 2017

ശരീരഭാരം കുറയ്ക്കാൻ ബാരിയാട്രിക് ശാസ്ത്രകിയ

ബാരിയാട്രിക് ശാസ്ത്രകിയ എന്താണ്?


പൊതുവെ ബാരിട്രെയിക്ക് ശസ്ത്രക്രിയക് വിധേയമാവുന്നവർ  40 വയസിനു മുകളിലോ ബോഡി മാസ് ഇന്ഡെക്സ് (ബി.എം.ഐ) 35 നും 40 നും ഇടയിലായിരിക്കും. ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് പരിഹാരമാണ്. ബരിയാട്രിക് ശസ്ത്രക്രിയ വയറ്റിലെ ഒരു ഭാഗം നീക്കം ചെയ്തുകൊണ്ടോ ഗ്യാസ്ക്രീൻ ബാൻഡിന്റെ സഹായത്തോടയോ ശരീരഭാരം കുറയുന്നു.


വിവിധ തരം ബരിയാട്രിക് സർജറികൾ 


ഏറ്റവും സാധാരണമായവ: 
 • ഗ്യാസ്ട്രിക്ക് ബൈപാസ്
 • സ്ലീവ്  ഗ്യാസ്ട്രക്ടമി 
 • ക്രമീകരിക്കാവുന്ന ഗ്യാസ്ട്രിക് ബാൻഡ്
ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ഭക്ഷ്യ ഉപഭോഗം ഒരു പരിധിവരെ നിയന്ത്രിയ്ക്കും വിശപ്പ് കുറയ്ക്കുകയും ചെയുനതിലൂടെ ശരീരഭാരം കുറയുന്നു.

ബാരിയറ്റ്ക് ശസ്ത്രക്രിയയുടെ ഗുണങ്ങൾ


 • തടസ്സമില്ലാത്ത സ്ലീപ് അപ്നിയ നീക്കം ചെയ്യുക
 • അവന്ധ്യത മെച്ചപ്പെടുത്തുക
 • ടൈപ്പ് 2 പ്രമേഹത്തിനു ശമനം
 • മെച്ചപ്പെട്ട ഹൃദയാരോഗ്യം
 • ശരീരവേദനയ്ക്ക് ആശ്വാസം
 • മറ്റു ആരോഗ്യ അവസ്ഥകൾ ഇല്ലാതാക്കുക

ഡോ. ദീപക് വർമ്മ, ​​വിവിധതരം ഗ്യാസ്ട്രോ ഇൻഡെസ്ടിനെൽ ഡിസോര്ഡറുകൾ കൈകാര്യം ചെയ്യുന്ന ഇദ്ദേഹം കേരളത്തിലെ മികച്ച ബാരിയറ്റ്ക് സർജൻ ആണ്.
കൂടുതൽ വിവരങ്ങൾക്ക് : www.gastrosurgeoncochin.com
ഇമെയില്‍ അയക്കുക : gastrosurgeoncochin@gmail.com

Monday, 24 July 2017

ഹെർണിയ - കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ രീതികൾ

സാധാരണ അവസ്ഥയിൽ നിന്ന് ഒരു ടിഷ്യു അല്ലെങ്കിൽ ഒരു അവയവം അതിന്റെ പ്രതലത്തിൽ നിന്നും തള്ളി നിൽക്കുന്ന അവസ്ഥയാണ് ഹെർണിയ. ഹെർണിയ ചുറ്റുമുള്ള ടിഷ്യു നിന്നും ഏറ്റവും ദുർബലമായ പോയിന്റിലൂടെ പുറത്തേക്കു തള്ളി വരുന്നു.


സാധാരണമായ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹെർണിയ താഴെ പറയുന്നവയാണ്:

ഹെർണിയ ഉണ്ടാകാനുള്ള കാരണങ്ങൾ

ദുർബലമായ സ്ഥലത്തു നിന്നും കോശങ്ങളുടെ  അല്ലെങ്കിൽ അവയവങ്ങളുടെ സമ്മർദ്ദം മൂലമുള്ള തള്ളിനീക്കമാണ് സാധാരണയായി ഹെർണിയയിൽ  ഉണ്ടാകുന്നത്. അടിവയറ്റിലെ സമ്മർദ്ദം വർദ്ധിക്കുന്നതും ഹെർണിക്കു കാരണമാകുന്നു. താഴെ പറയുന്ന സമ്മർദങ്ങൾ മൂലവും ഹെർണിയ ഉണ്ടാകാം:
 • തുമ്മൽ അല്ലെങ്കിൽ തുടർച്ചയായുള്ള ചുമ
 • പെട്ടെന്നുള്ള ശരീരഭാരം കൂടുക
 • ഭാരമുള്ള വസ്തുക്കളെ ഉയർത്തിക്കൊണ്ടുവരുക
 • മലബന്ധം അല്ലെങ്കിൽ വയറിളക്കം 
 • വിട്ടുമാറാത്ത ചുമ
 • ശസ്ത്രക്രിയ മൂലമോ അല്ലാതെയോ ഉള്ള മുറിവ് അല്ലെങ്കിൽ  ക്ഷതം
 • അമിതവണ്ണം
പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന പുകവലിയും പോഷകാഹാരക്കുറവും ഹെര്ണിയയ്ക്കു കാരണമാകുന്നു.

ഹെർണിയയുടെ ലക്ഷണങ്ങൾ

 • ഹെർണിയയുടെ പൊതുവായ ലക്ഷണങ്ങൾ ഇനിപ്പറയുന്നവയാണ്:
 • രോഗബാധിത പ്രദേശത്ത് വേദന അല്ലെങ്കിൽ  അസ്വാരസ്യം
 • അടിവയറ്റിൽ ഒരു ഭാരമുള്ള  അവസ്ഥ
 • വയറുവേദന അല്ലെങ്കിൽ ഞരമ്പിന്റെ തൊലിപ്പുറത്ത് പ്രത്യക്ഷമാകുന്ന  നീർവീക്കം
 • മലബന്ധം അല്ലെങ്കിൽ മലത്തിൽ രക്തം
 • ഭാരം ഉയർത്തുമ്പോഴോ കുനിയുമ്പോഴോ അടിവയറ്റിൽ വേദന അല്ലെങ്കിൽ അസ്വസ്ഥത
 • ഹിയറ്റൽ  ഹെർണിയ ഉള്ളവരിൽ  നെഞ്ചെരിച്ചിൽ, ഉദര ശ്വാസോഛ്വാസം എന്നീ ലക്ഷണങ്ങൾ  ഉളവായേക്കാം

 

ഹെർണിയക്കുള്ള ചികിത്സകൾ


പ്രധാനമായും ഹെര്ണിയക് രണ്ടു ശസ്ത്രക്രിയ രീതികളാണ് ഉള്ളത്:
 1. തുറന്ന ശസ്ത്രക്രിയ 
 2. ലാപ്രോസ്കോപ്പിക് അഥവാ കീഹോൾ ശസ്ത്രക്രിയ
തുറന്ന ശസ്ത്രക്രിയയിൽ വയർ തുറന്നു ഹെർണിയ  റിപ്പയർ ചെയ്തതിനു ശേഷം അടയ്ക്കുകയും തൊലിയിലെ ശസ്ത്രക്രിയാ മുറിവ് കുഴൽ, സ്റ്റേപ്പിൾ,  എന്നിവ ഉപയോഗിച്ച് അടയ്ക്കുകയും ചെയ്യുന്നു.

ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിൽ ഹെർണിയ  റിപ്പയറിങ് ചെറിയ മുറിവുകളിലൂടെ ചെയ്യാൻ സാധ്യമാകുന്നു. അതിനാൽ തന്നെ അണുബാധ പോലുള്ള സങ്കീർണതകൾക്ക് സാധ്യത കുറവാണ്. കൂടാതെ വേഗത്തിലുള്ള ശരീരത്തിനെ വീണ്ടെടുക്കലും ഇതിലൂടെ  സാധ്യമാക്കുന്നു.
   
കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലെ സർജിക്കൽ ഗ്യാസ്ട്രോഎൻറോളജിയിൽ സീനിയർ കൺസൽട്ടന്റ് ആയ  ഡോ. ദീപക് വർമ്മ, ഹെർണിയ രോഗികൾക്ക് സമഗ്രവും ഫലപ്രദവുമായ ലാപ്പറോസ്കോപിക് സർജറി ഏറ്റവും മികച്ചതും  ആധുനികവുമായ  സാങ്കേതിക വിദ്യകളുടെ സഹായത്താൽ നൽകുന്നു.

http://www.gastrosurgeoncochin.com/contact-us.html

കൂടുതൽ വിവരങ്ങൾക്ക്  : www.gastrosurgeoncochin.com
ഇമെയില്‍ അയക്കുക : gastrosurgeoncochin@gmail.com

അമിതഭാരം കുറയ്ക്കാൻ ബാരിയാട്രിക് സർജറി

എന്താണ് ബാരിയാട്രിക് സർജറി?
അമിതഭാരം കുറയ്ക്കാൻ ഉള്ള ഒരു ശസ്ത്രക്രിയയാണ് ബാരിയാട്രിക് സർജറി, ഇതിനായി സർജൻ ഗ്യാസ്ട്രിക് റെസ്ട്രിക്ഷൻ, മാൾഅബ്‌സോർപ്ഷൻ  എന്നുള്ള പ്രക്രിയകൾ ചെയ്യുന്നു അത് വഴി നമ്മുടെ ആമാശയത്തിൽ ഉൾകൊള്ളാൻ ആവുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും അമിത ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

http://www.gastrosurgeoncochin.com/bariatric-weight-reduction-surgery.html


ഏറ്റവും സാധാരണമായ കണ്ടുവരുന്ന ബരിയാട്രിക് സർജറി നടപടിക്രമങ്ങൾ താഴെ പറയുന്നവയാണ്

1. ഗ്യാസ്ട്രിക് ബൈപാസ്

ഈ പ്രക്രിയയിൽ, ആദ്യം വയറിനെ രണ്ടു ഭാഗമാകുന്നു. ഒരു വലിയ ഭാഗവും ഒരു ചെറിയ ഭാഗവും, അതിനുശേഷം ചെറുകുടലിന്റെ ആദ്യഭാഗം വിഭജിക്കുകയും വിഭജിക്കപ്പെട്ട ചെറുകുടലിന്റെ അടിഭാഗം വളർത്തുകയും പുതുതായി സൃഷ്ടിച്ച ചെറിയ വയറുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ വഴി ഉപഭോഗം ചെയ്യാൻ കഴിയുന്ന ഭക്ഷണത്തിന്റെ പരിധി പരിമിതമാകും. 

ഗേറ്റ് ഹോർമോണുകളിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തുകയും അത് വിശപ്പു കുറയ്ക്കുകയും, അല്പം ഭക്ഷണം കഴിക്കുമ്പോൾ തന്നെ തൃപ്തി നൽകുകയും ചെയ്യുന്നു.

2. സ്ലീവ് ഗ്യാസ്ട്രക്റ്റോമി

ഈ പ്രക്രിയയിൽ ഏകദേശം 80 ശതമാനം വയറും നീക്കം ചെയ്യുന്നു ബാക്കിയുള്ള വയറ് ഒരു വാഴയ്ക്കയോട് സമാനമായ ഒരു സ്പ്രിംഗ് പേസായിരിക്കും.

ഈ പ്രക്രിയയ്ക്ക് താരതമ്യേന കുറച്ചു ദിവസത്തെ  ആശുപത്രി വാസം മതിയാകും.

3. അഡ്ജസ്റ്റബിൾ ഗ്യാസ്ട്രിക് ബാൻഡ്

ഈ പ്രക്രിയയിൽ, വയറിന്റെ ഒരു ചെറിയ ഭാഗം കൊണ്ട് ഒരു പൗച് ഉണ്ടാകുന്നു , ബാക്കിയുള്ള വലിയഭാഗം വയറിനു ബാന്ഡിന് താഴെ ആയിരിക്കും. ഈ പ്രക്രിയയിൽ വയറു മുറിച്ചു മാറ്റലും, ഇന്റസ്റ്റിനുകളുടെ റീറൂട്ടിങ് ഉം ഇല്ല. ഇതു ഒരു റിവേഴ്സൽ പ്രക്രിയ ആണ് അതുകൊണ്ട് തന്നെ ഈ പ്രക്രിയ മൂലം വിറ്റാമിനുകളുടെയോ ദാദുക്കളുടെയോ കുറവ് ശരീരത്തിന് ഉണ്ടാവുകയില്ല

4.ബൈലൈഓപൺക്രീറ്റിക്  ദിവേർഷൻ  വിത്ത്  ഡുവോഡിനൽ സ്വിച്ച്

ഈ പ്രക്രിയയിലൂടെ വയറിന്റെ ഒരു ഭാഗം നീക്കം ചെയ്ത് ഒരു ചെറിയ ഭാഗം ചെറുകുടലുമായി ബന്ധിപ്പിക്കുന്നു. അതുവഴി ഭക്ഷണസാധനങ്ങൾ ചെറുകുടലിൽ നേരിട്ട് എത്തിച്ചേരുന്നു. ഇത് പോഷകാഹാരത്തിൻറെയും പോഷകത്തിൻറെയും ആഗിരണം കുറയ്ക്കുന്നതിന് കാരണമാകുന്നു.

ഈ പ്രക്രിയയിലൂടെ കൊഴുപ്പ് ആഗിരണം ചെയ്യുന്നതിൽ 70% കുറവ് വരുന്നു. പ്രമേഹ രോഗികൾക്ക് ഏറ്റവും ഫലപ്രദമായ ചികിത്സാരീതിയാണിത് കൂടാതെ ഈ പ്രക്രിയ വഴി കൂടുതൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നു.

കൊച്ചിയിലെ പ്രമുഖ ഗ്യാസ്‌ട്രോസർജൻ ആയ ഡോ. ദീപക് വർമ്മ കേരളത്തിലെ ഏറ്റവും മികച്ചതും ഫലപ്രദവുമായ  ബാരിയാട്രിക് സർജറിയും മറ്റു ഗ്യാസ്ട്രിക് സംബന്ധമായ സർജറികളും ഏറ്റവും മികച്ച നിരക്കിൽ ചെയ്തു കൊടുക്കുന്നു.

http://www.gastrosurgeoncochin.com/contact-us.html
കൂടുതൽ വിവരങ്ങൾക്ക്  : www.gastrosurgeoncochin.com
ഇമെയില്‍ അയക്കുക : gastrosurgeoncochin@gmail.com

Saturday, 22 July 2017

അപ്പെന്ഡിസൈറ്റിസ് - കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ രീതികൾ

അപ്പെന്ഡിസൈറ്റിസ് ഒരു ഗുരുതരമായ കുടൽ ഡിസോർഡർ ആണ്. വയറിന്റെ  മധ്യഭാഗത്തു നിന്നു തുടങ്ങുകയും വലതു ഭാഗത്ത് തീരുകയും ചെയ്യുന്ന  വയറുവേദനയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.

 

എന്താണ് അപ്പെന്റിസൈറ്റിസ്?


ഒരു വിരലുമായി സാദൃശ്യമുള്ളതും നീളത്തിൽ ഉള്ളതുമായ അപ്പെന്റിസൈറ്റിസ് വലിയ കുടലിലെ തുടക്കത്തിലും  സെകോമിന്റെ അവസാനത്തിലുമാണ്  സ്ഥിതിചെയ്യുന്നത്. ഈ വെർമിഫോം അപ്പെന്ടിസ്നു സംഭവിക്കുന്ന വീക്കമാണ് അപ്പെന്റിസൈറ്റിസ്.

http://www.gastrosurgeoncochin.com/appendicitis.html

 

അപ്പെന്റിസൈറ്റിസിന്റെ കാരണങ്ങൾ


അമിതാഹാരം, മലബന്ധം എന്നിവ വയറുവേദനയ്ക്കും, കുടലുകളുടേയും അപ്പെൻഡിക്സിന്റെയും ശരിയായ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, മരുന്നുകളുടെ ഫലപ്രദമല്ലാത്തതും അനാവശ്യവുമായ ഉപയോഗം ദോഷകരമായി അവയവങ്ങളെ ബാധിച്ചു വയറുവേദനയും അവയവങ്ങൾക്കു അധികഭാരം ഉണ്ടാവുകയും ചെയ്യുന്നു, തന്മൂലം അവയവങ്ങൾ മാലിന്യവും വിഷവസ്തുക്കളും സൃഷ്ടിക്കുന്നു. സാധാരണഗതിയിൽ, ശരീരം മാലിന്യങ്ങളും വിഷവസ്തുക്കളും  നിലനിൽക്കാൻ അനുവദിക്കില്ല. ഗുരുതരമായ പ്രശ്നങ്ങളില്ലാതെ തന്നെ മാലിന്യങ്ങളെ  തള്ളിക്കളയുകയും ചെയ്യുന്നു. എന്നാൽ, സെയ്ക്കുമിൽ (ceacum) ഉള്ളതും, ആവശ്യമില്ലാത്തതും സമാഹരിച്ചതുമായ മാലിന്യവും വിഷാംശവും, പ്രകൃതിദത്ത പ്രക്രിയയിൽ നിന്ന് പുറത്തെടുക്കാൻ കഴിയുന്നില്ലെങ്കിൽ, അണുബാധയ്ക്കും അപ്രതീക്ഷിതമായ ഒരു വീഴ്ചയ്ക്കും അവ കാരണമാകുന്നു!
   
അപ്പെൻഡിക്സിന്റെ ആന്തരിക ലൈനിങ്  മ്യൂക്കസ് ഉത്പാദിപ്പിക്കുന്നു. ചിലപ്പോൾ ഈ മ്യൂക്കസ് അല്ലെങ്കിൽ സ്റ്റൂൾ കടന്നുപോകുന്നത് കട്ടികൂടിയാണ്. അത് തടസങ്ങൾ സൃഷ്ടിക്കുകയും വീക്കം അണുബാധ എന്നിവയ്ക് കാരണമാവുകയും ചെയുന്നു. വീക്കം, അണുബാധ തുടങ്ങിയവ കുടലിൽ  മുഴുവൻ ഭാഗത്തും വ്യാപിച്ചു അപ്പെന്റിസിന്റെ വീക്കത്തിന് കാരണമാവുന്നു . കുട്ടികൾക്കും മുതിർന്നവർക്കും ഈ പ്രശ്നങ്ങൾ ഉണ്ടാകും.

 

അപ്പെന്റിസൈറ്റിസിന്റെ  ലക്ഷണങ്ങൾ


സാധാരണ ഗതിയിൽ അപ്പെന്റിസൈറ്റിസ് ഉണ്ടാകുമ്പോൾ, അത് കുടൽ പേശികളെ ബാധിക്കുന്നു. ഇത് താഴെ പറയുന്ന അസ്വസ്ഥതകൾക്ക് ഇടയാകുന്നു:
 • വേദന
 • അസിഡിറ്റി
 • ഓക്കാനം 
 • ഛർദ്ദി
 • വയറുവേദന
 • പനി
 • വിശപ്പില്ലായ്മ
 • മലബന്ധം
 • അതിസാരം
പഴങ്ങളും പച്ചക്കറികളും പോലുള്ള നാരുകളുള്ള ഭക്ഷണസാധനങ്ങൾ കഴിക്കുന്നവരിൽ അപ്പെന്റിസൈറ്റിസ് കാണപ്പെടുന്നത് കുറവാണു. അതിനാൽ അപ്പെന്റിസൈറ്റിസും അനുബന്ധ പ്രശ്നങ്ങളും ശരിയായ ഭക്ഷണക്രമത്തിലൂടെ ഒരു പരിധിവരെ തടയാവുന്നതാണ്.

 

 

അപ്പെന്റിസൈറ്റിസ് ചികിത്സ


അപ്പെൻഡക്ടമി എന്നാണ്  അപ്പെന്റിസൈറ്റിസ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രീതി അറിയപ്പെടുന്നത്, അപ്പെന്റിസൈറ്റിസിന്റെ അടിസ്ഥാന  ചികിത്സാരീതിയാണിത്. രണ്ടു തരം അപ്പെൻഡക്ടമി ആണുള്ളത് ഓപ്പൺ അൻഡെൻഡക്റ്റോമി അല്ലെങ്കിൽ ലാപ്രോസ്കോപ്പിക് അൻഡെൻഡക്റ്റോമി.  അപ്പന്റിക്റ്റീസിന്റെ തീവ്രത അനുസരിച്ചാണ് ഏതുതരം അപ്പെൻഡക്ടമി വേണമെന്ന് തീരുമാനിക്കുന്നത്.

ഓപ്പൺ അപ്പെൻഡക്ടമി :ഓപ്പൺ അപ്പെൻഡക്ടമി തുറന്ന ശസ്ത്രക്രിയ രീതിയാണ്, ശാസ്ത്രക്രിയയ്ക്കുവേണ്ടി ഡോക്ടർ വയറിന്റെ  താഴത്തെ വലതുവശത്ത് ഒരു മുറിവുണ്ടാക്കുന്നു അതിലൂടെ അപ്പെൻഡിക്‌സ് നീക്കം ചെയ്തു  മുറിവ് സ്റ്റിച്ച് ചെയ്യുന്നു.

ലാപ്രോസ്കോപ്പിക് അപ്പെൻഡക്ടമി : ലാപ്രോസ്കോപ്പിക് അപ്പെൻഡക്ടമി വയറ്റിൽ വളരെ ചെറിയ മുറിവുകൾ ഉണ്ടാക്കി ചെയ്യാവുന്നതാണ്. ഈ ചെറിയ മുറിവുകളിലൂടെ ഡോക്ടർ ഒരു ലാപ്പറോസ്കോപ്പ് കയറ്റിവിടുകയും ചെയ്യുന്നു. ലാപ്രോസ്കോപ്പ് ഒരു നീണ്ട, നേർത്ത ട്യൂബ് ആണ് അതിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറ, സ്ക്രീനിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും, അങ്ങനെ ഡോക്ടർക്ക്  നിങ്ങളുടെ വയറിന്റെ ഉൾവശം കാണാനും ചെറിയ ഉപകരണങ്ങൾ ഉപയോഗിച്ച് അപ്പെന്റിസൈറ്റിസ് നീക്കം ചെയ്യാനും സാധിക്കുന്നു. അതിനുശേഷം വയർ ശുദ്ധിയാക്കി   ചെറിയ മുറിവുകൾ സ്റ്റിച്ച് ചെയ്യുന്നു.

കേരളത്തിലെ പ്രമുഖ ഗ്യാസ്ട്രോ സർജൻ ആണ് ഡോ. ദീപക് വർമ്മ,  ​​വിവിധതരം ഗ്യാസ്ട്രോ ഇൻഡെസ്ടിനെൽ ഡിസോര്ഡറുകൾ കൈകാര്യം ചെയ്യുന്ന ഇദ്ദേഹം ഏറ്റവും മികച്ച അപ്പെന്റിസൈറ്റിസ് ചികിത്സയും നൽകുന്നു.
http://www.gastrosurgeoncochin.com/contact-us.html

കൂടുതൽ വിവരങ്ങൾക്ക് : www.gastrosurgeoncochin.com
ഇമെയില്‍ അയക്കുക : gastrosurgeoncochin@gmail.com

Thursday, 22 December 2016

വിദഗ്ദ സ്റ്റൊമക് കാൻസർ ചികിത്സ ഇനി കൊച്ചിയിൽ

ആമാശയത്തിൽ അനിനിയന്ത്രിതമായി ഉണ്ടാകുന്ന കോശങ്ങളുടെ വളർച്ചയാണ് സ്ട്രോമാക് കാൻസർ അല്ലെങ്കിൽ ഗാസ്‌ട്രിക്‌ കാൻസറിനു കാരണം. സാധാരണയായി വയറ്റിലെ  പാളികളിലാണ്  ഇത് രൂപമെടുത്തു തുടങ്ങുന്നത്. മിക്കവാറും  തുടക്കത്തിൽ ഇതിന്റെ ലക്ഷണങ്ങൾ പുറത്തു കാണാറില്ല അതിനാൽ പൂർണമായ രോഗശമനം അസാധ്യമാകുന്നു. സാധാരണയായി പ്രായമായ പുരുഷന്മാരിൽ കാണപ്പെടുന്ന ഇത് നേരത്തെ കണ്ടെത്തിയാൽ പൂർണമായ രോഗശമനം സാധ്യമാണ് . നിരന്തരമായ പുകവലി , അമിതഭാരം , അമിതമായി പ്രോസസ്സ് ചെയ്ത ആഹാരസാധങ്ങൾ , ജനിതക ഘടകങ്ങൾ, കൽക്കരി, മെറ്റൽ, തടി, അല്ലെങ്കിൽ റബ്ബർ വ്യവസായങ്ങളിലെ ജോലീ, Epstein-ബാർ വൈറസ് അണുബാധ ഇവയാണ് ഇതുണ്ടാവാനുള്ള പ്രധാന കാരണങ്ങൾ.
http://gastrosurgeoncochin.com/stomach-cancer/

 • സ്റ്റൊമക് ക്യാന്സറിന്റെ ലക്ഷണങ്ങൾ 
 • വിശപ്പ് ഇല്ലായ്മ 
 • നെഞ്ചെരിച്ചിൽ 
 • ഛര്‍ദ്ദി
 • ദഹനക്കേട്  
 • വയറു വേദന
 • അമിതമായ ശരീരഭാരം
 • ത്വക്ക് മാറ്റങ്ങള്‍ 
 • മലബന്ധം
 • തളര്‍ച്ച
 • മലത്തിൽ  രക്തം
ഗ്യാസ്ട്രിക് ക്യാന്സറിന് സാധാരണയായി സർജറി ആണ് ഡോക്ടർമാർ ചെയ്യുന്നത് . ഇതിൽ  കാൻസർ കോശങ്ങൾ ഉള്ള ഭാഗമോ അല്ലെങ്കിൽ ആമാശയം മൊത്തമായോ എടുത്തു കളയുകയോ ആണ് ചെയ്യുന്നത്. ക്യാന്സറിന്റെ പ്രാരംഭത്തിൽ ട്യൂമറിനെ നീക്കം ചെയ്യാനായി എൻഡോസ്കോപ്പി ഉപയോഗിക്കുന്നു. അവസാന ഘട്ടങ്ങളിൽ സർജറിക്ക് മുമ്പ്  Neoadjuvant റേഡിയേഷൻ തെറാപ്പിയും ശേഷം കാൻസർ കോശങ്ങൾ വ്യാപിക്കാതിരിക്കാൻ റേഡിയേഷനും കീമോതെറാപ്പിയും നൽകുന്നു. ചികിത്സാക്കു ശേഷം രോഗി ആരോഗ്യപരമായ  ജീവിതരീതി പിന്തുടരേണ്ടതാണ്‌. പുകവലി കുറക്കുക, കൂടുതൽ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപെടുത്തുക, ധാരാളം വെള്ളം കുടിക്കുക, വയറിന് എന്തെകിലും വല്ലായ്മ അനുഭവപ്പെടുമ്പോൾ തന്നെ ചികിത്സാ നേടുന്നത് വഴി ഈ രോഗം ഒരു പരിധി വരെ തടയാം. 

നിങ്ങള്‍ക്ക്    ഏതെങ്കിലും  ലക്ഷണങ്ങള്‍ ഏറിയ കാലം  അനുഭവപ്പെടുകയാണെങ്കില്‍ വൈഗാതെ ഡോക്ടറെ കാണുക. നിങ്ങള്‍ക്ക് ആവശ്യമായ സഹായം  ഡോ . ദീപക് എസ് നല്‌കുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി  ഡോ ദീപക് വർമ്മ കാൻസർ  ചികിത്സാ രംഗത്തു  പ്രവർത്തിച്ചു വരുന്നു . നിലവില്‍  ഡോക്ടറുടെ സഹായം  പി . വി . എസ്  മെമ്മോറിയല്‍  ഹോസ്പിറ്റലില്‍  നിന്നും ലഭ്യമാണ് . 
http://gastrosurgeoncochin.com/stomach-cancer/

കൂടുതല്‍  വിവരങ്ങള്‍ക്കായി വെബ്സൈറ്റ്  സന്ദര്‍ശിക്കുക : gastrosurgeoncochin.com
ഇമെയില്‍ അയക്കുക : gastrosurgeoncochin@gmail.com