Monday 24 July 2017

ഹെർണിയ - കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ രീതികൾ

സാധാരണ അവസ്ഥയിൽ നിന്ന് ഒരു ടിഷ്യു അല്ലെങ്കിൽ ഒരു അവയവം അതിന്റെ പ്രതലത്തിൽ നിന്നും തള്ളി നിൽക്കുന്ന അവസ്ഥയാണ് ഹെർണിയ. ഹെർണിയ ചുറ്റുമുള്ള ടിഷ്യു നിന്നും ഏറ്റവും ദുർബലമായ പോയിന്റിലൂടെ പുറത്തേക്കു തള്ളി വരുന്നു.


സാധാരണമായ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹെർണിയ താഴെ പറയുന്നവയാണ്:

ഹെർണിയ ഉണ്ടാകാനുള്ള കാരണങ്ങൾ

ദുർബലമായ സ്ഥലത്തു നിന്നും കോശങ്ങളുടെ  അല്ലെങ്കിൽ അവയവങ്ങളുടെ സമ്മർദ്ദം മൂലമുള്ള തള്ളിനീക്കമാണ് സാധാരണയായി ഹെർണിയയിൽ  ഉണ്ടാകുന്നത്. അടിവയറ്റിലെ സമ്മർദ്ദം വർദ്ധിക്കുന്നതും ഹെർണിക്കു കാരണമാകുന്നു. താഴെ പറയുന്ന സമ്മർദങ്ങൾ മൂലവും ഹെർണിയ ഉണ്ടാകാം:
  • തുമ്മൽ അല്ലെങ്കിൽ തുടർച്ചയായുള്ള ചുമ
  • പെട്ടെന്നുള്ള ശരീരഭാരം കൂടുക
  • ഭാരമുള്ള വസ്തുക്കളെ ഉയർത്തിക്കൊണ്ടുവരുക
  • മലബന്ധം അല്ലെങ്കിൽ വയറിളക്കം 
  • വിട്ടുമാറാത്ത ചുമ
  • ശസ്ത്രക്രിയ മൂലമോ അല്ലാതെയോ ഉള്ള മുറിവ് അല്ലെങ്കിൽ  ക്ഷതം
  • അമിതവണ്ണം
പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന പുകവലിയും പോഷകാഹാരക്കുറവും ഹെര്ണിയയ്ക്കു കാരണമാകുന്നു.

ഹെർണിയയുടെ ലക്ഷണങ്ങൾ

  • ഹെർണിയയുടെ പൊതുവായ ലക്ഷണങ്ങൾ ഇനിപ്പറയുന്നവയാണ്:
  • രോഗബാധിത പ്രദേശത്ത് വേദന അല്ലെങ്കിൽ  അസ്വാരസ്യം
  • അടിവയറ്റിൽ ഒരു ഭാരമുള്ള  അവസ്ഥ
  • വയറുവേദന അല്ലെങ്കിൽ ഞരമ്പിന്റെ തൊലിപ്പുറത്ത് പ്രത്യക്ഷമാകുന്ന  നീർവീക്കം
  • മലബന്ധം അല്ലെങ്കിൽ മലത്തിൽ രക്തം
  • ഭാരം ഉയർത്തുമ്പോഴോ കുനിയുമ്പോഴോ അടിവയറ്റിൽ വേദന അല്ലെങ്കിൽ അസ്വസ്ഥത
  • ഹിയറ്റൽ  ഹെർണിയ ഉള്ളവരിൽ  നെഞ്ചെരിച്ചിൽ, ഉദര ശ്വാസോഛ്വാസം എന്നീ ലക്ഷണങ്ങൾ  ഉളവായേക്കാം

 

ഹെർണിയക്കുള്ള ചികിത്സകൾ


പ്രധാനമായും ഹെര്ണിയക് രണ്ടു ശസ്ത്രക്രിയ രീതികളാണ് ഉള്ളത്:
  1. തുറന്ന ശസ്ത്രക്രിയ 
  2. ലാപ്രോസ്കോപ്പിക് അഥവാ കീഹോൾ ശസ്ത്രക്രിയ
തുറന്ന ശസ്ത്രക്രിയയിൽ വയർ തുറന്നു ഹെർണിയ  റിപ്പയർ ചെയ്തതിനു ശേഷം അടയ്ക്കുകയും തൊലിയിലെ ശസ്ത്രക്രിയാ മുറിവ് കുഴൽ, സ്റ്റേപ്പിൾ,  എന്നിവ ഉപയോഗിച്ച് അടയ്ക്കുകയും ചെയ്യുന്നു.

ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിൽ ഹെർണിയ  റിപ്പയറിങ് ചെറിയ മുറിവുകളിലൂടെ ചെയ്യാൻ സാധ്യമാകുന്നു. അതിനാൽ തന്നെ അണുബാധ പോലുള്ള സങ്കീർണതകൾക്ക് സാധ്യത കുറവാണ്. കൂടാതെ വേഗത്തിലുള്ള ശരീരത്തിനെ വീണ്ടെടുക്കലും ഇതിലൂടെ  സാധ്യമാക്കുന്നു.
   
കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലെ സർജിക്കൽ ഗ്യാസ്ട്രോഎൻറോളജിയിൽ സീനിയർ കൺസൽട്ടന്റ് ആയ  ഡോ. ദീപക് വർമ്മ, ഹെർണിയ രോഗികൾക്ക് സമഗ്രവും ഫലപ്രദവുമായ ലാപ്പറോസ്കോപിക് സർജറി ഏറ്റവും മികച്ചതും  ആധുനികവുമായ  സാങ്കേതിക വിദ്യകളുടെ സഹായത്താൽ നൽകുന്നു.

http://www.gastrosurgeoncochin.com/contact-us.html

കൂടുതൽ വിവരങ്ങൾക്ക്  : www.gastrosurgeoncochin.com
ഇമെയില്‍ അയക്കുക : gastrosurgeoncochin@gmail.com

1 comment:

  1. Superbly written article, if only all bloggers offered the same content as you, the internet would be a far better place.. GASTRO

    ReplyDelete