Monday 16 April 2018

കരൾ അർബുദ ബാധിതർക്ക് പ്രതീക്ഷയുടെ കിരണമായി Drദീപക് വർമ്മ

മനുഷ്യ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട  അവയവങ്ങളിലൊന്നാണ് കരൾ.  കരളിനെ ബാധിക്കുന്ന രോഗങ്ങൾ ഒട്ടേറെയുണ്ട് , അതിലേറ്റവും സങ്കീര്ണമായത്  അർബുദം തന്നെയാണ് . ഇന്നത്തെ കണക്കെടുത്തു നോക്കുകയാണെങ്കിൽ ലക്ഷത്തിൽ ഏഴുപേരെങ്കിലും കരളിനെ ബാധിക്കുന്ന അർബുദം ഉള്ളവരാണ്. പുരുഷന്മാരിലാണ് ഇതു കൂടുതലായി ബാധിക്കുന്നത്. ഹെപ്പറ്റൈറ്റിസ് ബി അണുബാധ , ഹെപ്പറ്റൈറ്റിസ്  സി  അണുബാധ , സിറോസിസ്  എന്നിവയുടെ നിരക്ക്  കൂടിയതാണ് ഇതിന്റെ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് . ഇതിൽ തന്നെ അറുപതു മുതൽ തൊണ്ണൂറു ശതമാനത്തിനും കാരണമായി കണ്ടുവരുന്നത് ഹെപ്പറ്റൈറ്റിസ് ബി ആണ്. ഇന്ത്യയിൽ നാലു ശതമാനത്തോളം ആളുകൾ ഹെപ്പറ്റൈറ്റിസ് ബി അണുബാധയുള്ളവരാണ് .

Cancer Treatment in Ernakulam

ഹെപ്പറ്റൈറ്റിസ് ബി പകരുന്നത് രക്തത്തിലൂടെയും മറ്റു ശരീര ദ്രവങ്ങളിലൂടെയുമാണ് . അമ്മയിൽ നിന്നു കുഞ്ഞിലേക്കും ഈ അണുബാധ എത്തിച്ചേരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയും ഇത് പകരുന്നു. വൃത്തിഹീനമായ ചുറ്റുപാടുകളിൽ ജീവിക്കുന്നവർക്ക് ഇതു വരുവാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ കരളിന്റെ അർബുദത്തിലേക്കു  നയിക്കുന്ന മറ്റൊരു ഘടകമാണ് കരൾ സിറോസിസ് . ഒരുതവണ സിറോസിസ് വന്നാൽ പിന്നീട് ഓരോ ആറു മാസം കൂടുമ്പോഴും ടെസ്റ്റുകൾ നടത്തി  അത് അര്ബുദത്തിലേക്കു മാറുന്നില്ല എന്നു ഉറപ്പു വരുത്തേണ്ടതു അത്യാവശ്യമാണ് .

കരൾ അർബുദം  രണ്ടു തരത്തിലുണ്ട് . അവയാണ് :
1. കരളിൽ തന്നെ ഉൽഭവിക്കുന്ന അർബുദമാണ് ആദ്യത്തേത്. ഇത് പ്രാഥമിക കരൾ അർബുദം എന്നറിയപ്പെടുന്നു.
2. മറ്റു അവയവങ്ങളിൽ ഉൽഭവിച്ചു കരളിലേക്കു എത്തിച്ചേരുന്ന അർബുദമാണ് രണ്ടാമത്തേത് .

കരളിലെ അർബുദം പലപ്പോഴും തുടക്കത്തിൽ കണ്ടുപിടിക്കാൻ കഴിയാതെ പോകുന്നു. ഇതിന്റെ കാരണം , മറ്റു രോഗങ്ങൾക്കുണ്ടാകുന്ന പോലെയുള്ള ലക്ഷണങ്ങൾ ഈ രോഗത്തിനു ഉണ്ടാകുന്നില്ല എന്നുള്ളത് തന്നെയാണ്. രോഗലക്ഷണങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങുന്നതു മിക്കപ്പോഴും രോഗത്തിന്റെ അവസാനഘട്ടത്തിലായിരിക്കും. ക്ഷീണം, വിശപ്പില്ലായ്മ, പനി, ചൊറിച്ചൽ, കരളിന്റെ ഭാഗത്തു ചെറിയ വേദന, കണ്ണിൽ നേരിയ മഞ്ഞ നിറം, മനം മറിയൽ എന്നിവയാണ് തുടക്കത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ. എന്നാൽ ഇവയൊന്നും കരളിലെ അർബുദത്തിന്റെ മാത്രം ലക്ഷണങ്ങളല്ല.

liver cancer treatment in kochi

കരൾ അർബുദ ചികിത്സാ മാർഗ്ഗങ്ങൾ (Liver cancer treatment):

കരൾ പൂർണ്ണമായോ രോഗബാധിതമായ പ്രദേശം മാത്രമായോ മുറിച്ചുമാറ്റലാണ് ഇന്ന് ലഭ്യമായതിൽ ഏറ്റവും നല്ല കരൾ അർബുദത്തിന്റെ ചികിത്സ. ട്യൂമറിന്റെ എണ്ണവും വലുപ്പവും അനുസരിച്ചാണ് കരൾ മാറ്റിവക്കൽ ശസ്ത്രക്രിയ ആവശ്യമാണോ എന്ന് തീരുമാനിക്കുന്നത്. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്ക്  വിധേയരാവാൻ കഴിയാത്തവർക് വേണ്ടിയുള്ള ചികിത്സാരീതികളാണ്  ട്രാൻസ് - ആർട്ടീരിയൽ റേഡിയോഇമോബിലൈസഷൻൻ (TARE), ട്രാൻസ് ആർട്ടീരിയൽ കീമോഇമോബിലൈസഷൻ (TACE), റേഡിയോ ഫ്രേക്യുഎൻസി അബ്ലേഷൻ (Radio frequency ablation), മൈക്രോവേവ് അബ്ലേഷൻ (Microwave ablation) തുടങ്ങിയവ.

കരൾ ശസ്ത്രക്രിയ (Liver surgery in Kerala) ഒരു സങ്കീർണമായ പ്രവർത്തനമാണ്. ഇതിനു വിദഗ്ധ ഡോക്ടറുടെ സേവനം ആവശ്യമാണ്. Dr. ദീപക് വർമ്മ കരൾ ശസ്ത്രക്രിയയിൽ പ്രശസ്തനായ ഡോക്ടറാണ്. ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ സീനിയർ ഡോക്ടറാണ് ഇദ്ദേഹം. രോഗികൾക്കു ലോകനിലവാരത്തിലുള്ള സംരക്ഷണം നൽകുന്ന ആശുപത്രിയാണ് ആസ്റ്റർ മെഡിസിറ്റി. സങ്കീർണ്ണമായ  കരൾ രോഗികൾക്കു സമഗ്രമായ ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ നവീന ഉപകരണങ്ങളും ഈ ആശുപത്രിയിലുണ്ട്.

http://www.gastrosurgeoncochin.com/contact-us.html

Mail Us @ gastrosurgeoncochin@gmail.com
Visit Us @ gastrosurgeoncochin.com

No comments:

Post a Comment